ആലുവ: സ്വന്തം സ്‌കൂളിന്റെ അമ്പതാം വാർഷികം ചെണ്ടകൊട്ടി കെങ്കേമമാക്കി കുരുന്നുകൾ. വാഴക്കുളം പഞ്ചായത്തിലെ നോർത്ത് എഴിപ്പുറം ഗവ. യു.പി സ്‌കൂൾ വിദ്യാർത്ഥികളാണ് വിദ്യാലയത്തിന്റെ വാർഷികത്തിന് ചെണ്ടമേളം നടത്തിയത്.

അദിനിദേവ്, നവനീത് എൻ. സുഭാഷ്, ധ്രുവ്, ഹർഷൻ മുഹമ്മദ് ഖൈസ്, ബി. അഭിനന്ദ്, അഭിജിത് ജിജി, എൻ.എ. അനിരുദ്ധ്, ജിബിൻ, നിവേദ് എൻ. സുഭാഷ്, മുഹമ്മദ് സിനാൻ, ആദിദേവ് സുഭാഷ്, എം. അഭിനവ്, അനന്തകൃഷ്ണൻ എസ്. നായർ, നിവേദ് കൃഷ്ണ, സാനു, ശ്രീരാഗ്, ശ്രീറാം, കശ്യപ് ബിജു, ആഷിർവാദ്, ദേവനന്ദ് നിജു തുടങ്ങിയവരായിരുന്നു കുട്ടിമേളക്കാർ.

അഞ്ചുവയസുകാരൻ മുതൽ 11 വയസുവരെയുള്ളവർവരെ അതിൽ ഉൾപ്പെട്ടു. ആറാം ക്ലാസ് വിദ്യാർത്ഥി ബി. അഭിനന്ദാണ് 21 അംഗ ചെണ്ടമേളസംഘത്തിന് താളത്തിന്റെ പാഠം പകർന്നുനൽകിയത്. ക്ലാസുകളുടെ ഇടവേളകളിൽ 20 ദിവസമെടുത്താണ് താളം പഠിച്ചത്. പിതാവിൽ നിന്നാണ് ചെണ്ടയിൽ പരിശീലനം ലഭിച്ചതെന്ന് അഭിനന്ദ് പറഞ്ഞു.