മട്ടാഞ്ചേരി : കൊട്ടാര വളപ്പിലെ ശിവ ക്ഷേത്രത്തിൽ രാവിലെ പ്രത്യേക പൂജകളും ,അഭിഷേകം , വൈകിട്ട് പ്രദോഷപൂജ എന്നിവ നടക്കും.
പാ ലാസ് റോഡ് ഗുജറാത്തി മഹാജൻവക മണി കർണിക ക്ഷേത്രത്തിൽ ശിവരാത്രി അഭിഷേകം അലങ്കാര പൂജ , പ്രസാദ വിതരണം, രാംമന്ദിർ ശിവക്ഷേത്രത്തിൽ അഭിഷേകം ശിവരാത്രി പൂജ, ചെറളായി ഉദ്യാനേശ്വരം ശിവക്ഷേത്രത്തിൽ രാവിലെ ശീവേലി,അഭിഷേകം,വൈകിട്ട് പ്രദോഷപൂജ, രാത്രി കൊങ്കണി നാടകം , ശിവരാത്രി പുജ എന്നിവ നടക്കും. ചെറളായി ശ്രീ കേരളേശ്വർ മഹാദേവ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജ , കലശ ജപം , വൈകിട്ട് പ്രദോഷ പൂജ ,വൃഷഭ വാഹന എഴുന്നള്ളിപ്പ് ,രാത്രി അഭിഷേകം ,പൂജ , വൃതഅർഗ്യ പ്രധാന്യം എന്നിവ നടക്കും. അമരാവതി ശ്രീമത് ജനാർദ്ദനക്ഷേത്ര സമുച്ചയ ശിവ ക്ഷേത്രത്തിൽ ശിവരാത്രി പൂജ , തുണ്ടിപ്പറമ്പ് ഗോപാലകൃഷ്ണ ക്ഷേത്രാങ്കണ ത്തിലെ ശിവക്ഷേത്രത്തിൽ ഭജന. പനയപ്പള്ളി ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിൽ ശിവപാർവ്വതി ക്ഷേത്രത്തിൽ പ്രത്യേക ശിവരാത്രി പൂജ എന്നിവ നടക്കും.