
ഫോർട്ട് കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഫോർട്ട് കൊച്ചി ഞാലിപ്പറമ്പ് ജംഗ്ഷനിൽ ആരംഭിച്ചു. ഓൾ ഇന്ത്യ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കോറൽ ഗോഡിൻഹോ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത സ്ഥാനാർത്ഥി ഹൈബി ഈഡൻ മുഖ്യാതിഥിയായി. ലോക്സഭാ തിരഞ്ഞെടുപ്പ് കൊച്ചി ഇൻ ചാർജ് എ.ഐ.സി.സി അംഗം എൻ. വേണുഗോപാൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സബീന നൗഫൽ, ജോൺ പി. എക്സ്, ചെയർമാൻ ജോൺ പാഴേരി, കെ. എം. റഹീം തുടങ്ങിയവർ പങ്കെടുത്തു.