y

തൃപ്പൂണിത്തുറ: തൃപ്പുണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ പറയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്ന പറയെഴുന്നള്ളിപ്പിനിടെ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വികാരി ഫാ.ഷൈജു പഴമ്പിള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കത്തീഡ്രൽ ഭാരവാഹികളായ ട്രസ്റ്റിമാർ ബിനോയ് പാലത്തിങ്കൽ, എം.വി. വർഗീസ് ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.