chithram
ആലുവ അദ്വൈതാശ്രമത്തിൽ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഗുരുദൃശ്യം' ചിത്രപ്രദർശനം

ആലുവ: സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ 'ഗുരുദൃശ്യം' ചിത്രപ്രദർശനം തുടങ്ങി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു, സെക്രട്ടറി എം.ബി. രാജൻ എന്നിവർ സംസാരിച്ചു.

ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെയും യുവജനസഭയുടെയും മാതൃസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചിത്രപ്രദർശനം. ഗുരുവിന്റെ അപൂർവ ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശനത്തിലുണ്ട്. ഇന്നും നാളെയും തുടരും.