
പള്ളുരുത്തി: കണ്ണമാലി വിശുദ്ധ ഔസേപിതാവിന്റെ നേർച്ചസദ്യ തിരുനാൾ 19 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15 ന് വൈകിട്ട് 6 ന് നടക്കുന്ന കൊടിയേറ്റ് ചടങ്ങിന് മോൺ. ആന്റണി തച്ചാറ മുഖ്യ കാർമ്മികത്വം വഹിക്കും. ഒരു ലക്ഷം പേർക്കാണ് നേർച്ചസദ്യ ഒരുക്കിയിരിക്കുന്നത്. 15 മുതൽ നേർച്ച പായസ വിതരണം ആരംഭിക്കും. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ ചോറൂണ് ചടങ്ങും നടക്കും. രാത്രിയിലും പുലർച്ചെയുമായി പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും. ഫാ. ജോസഫ് ജോപ്പൻ അണ്ടിശേരി, ഫാ. ജോബി വാകപ്പാടത്ത്, ഫാ. ബെന്നി പണിക്ക വീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.