ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മുപ്പത്തടം ജംഗ്ഷൻ മുതൽ ഓഞ്ഞിത്തോട് പാലം വരെയുള്ള മേഖലയിൽ ഞായറാഴ്ച മുതൽ രാത്രികാല ഗതാഗതം നിരോധിച്ചു. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായാണ് പ്രവൃത്തി പൂർത്തിയാകുന്നതുവരെ എല്ലാദിവസവും രാത്രി 9മുതൽ രാവിലെ 6വരെ ഗതാഗതം പൂർണമായും നിരോധിച്ചതെന്ന് കളമശേരി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.