കൊച്ചി: ആസ്റ്റർ മെഡ്സിറ്റി സെന്റർ ഫോർ എക്‌സലൻസ് ഇൻ ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓർത്തോ റോബോട്ട് എക്സ്പോ 9ന് സമാപിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5:30 വരെയായിരിക്കും പ്രദർശനം. ആസ്റ്റർ മെഡ്സിറ്റിയുടെ പ്രധാന ലോബിയിൽ നടക്കുന്ന എക്സ്‌പോയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന റോബോട്ടുകളുടെ പ്രവർത്തനരീതി കാണാനുള്ള അവസരമുണ്ട്. ഒരു വർഷത്തിനുള്ളിൽ 250 കാൽമുട്ട് മാറ്റിവയ്ക്കൽ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രദർശനം.