കൊച്ചി: കൊറിയർ സ്ഥാപനങ്ങൾവഴി വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനം തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ 10പ്രമുഖ കൊറിയർ സ്ഥാപനങ്ങളിൽ മിന്നൽപരിശോധന. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ. സുദർശന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എം.യു. ബാലകൃഷ്ണന്റെയും എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ വി.കെ. രാജുവിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.