l

കൊച്ചി: ലോക വനിതാദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിൽ വനിതകൾ മാത്രം ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘം സങ്കീർണമായ ആൻജിയോപ്ലാസ്റ്റി നടത്തി. ആൻജിയോപ്ലാസ്റ്റി ചെയ്ത ഡോക്ടർമാരെ കൂടാതെ അനസ്തെറ്റിസ്റ്റ്, കാത്ത്ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ, നഴ്സുമാർ തുടങ്ങി എല്ലാവരും വനിതകളായിരുന്നു. ഡോ. നികിത സൈഫ്, ഡോ.കെ.ആർ. രമിത, ഡോ. ഗ്രേസ് മരിയ, സിസ്റ്റർ ബെറ്റി, ശ്രുതി ഹരിലാൽ, ശിൽപ, ഐവി സെബിൻ, നിഷ, മേഘ, ഷഹാന, അനശ്വര എന്നിവരാണ് ചികിത്സയിൽ പങ്കാളികളായത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതകളെ മാത്രം ഉൾപ്പെടുത്തി ആൻജിയോപ്ലാസ്റ്റി ചെയ്യുവാൻ തീരുമാനിച്ചതെന്ന് ഹൃദ്രോഗ വിഭാഗം തലവൻ ഡോ. റോണി മാത്യു പറഞ്ഞു.