y

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ നിയോജകമണ്ഡലം വനിതാ ഫോറം വനിതാ ദിനാചരണം നടത്തി. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സെക്രട്ടറി ആർ. സുപ്രഭ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുനിലസിബി മുഖ്യപ്രഭാഷണവും യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പി.എം. മായ വനിതാദിന സന്ദേശവും നൽകി. സി.വി. തങ്കമണി, ടി.കെ. കനകകുമാരി, പി.വി. ലോഹിതാക്ഷൻ, പി. മോഹനകുമാരൻ, സിബി സേവ്യർ, അജിത് പ്രസാദ് തമ്പി, പി.കെ. നാരായണൻ, ഒ.ജെ. ജോൺ, എന്നിവർ സംസാരിച്ചു. മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.