
തൃപ്പൂണിത്തുറ: ബ്രഹ്മകുമാരീസും ടി.ആർ.ആർ.എ യും ചേർന്ന് സംഘടിപ്പിച്ച വനിതാദിനാഘോഷം വാർഡ് അംഗം പി.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മാകുമരീസിന്റെ ഡയറക്ടർ ബി.കെ. രാധ, ഡോ. ജ്യോൽസ്ന, ഡോ. ലീല രാമമൂർത്തി, ബി.കെ. സുധ എന്നിവർ സംസാരിച്ചു. ബി.കെ. വിദ്യ മെഡിറ്റേഷൻ ക്ലാസ് എടുത്തു.