jayaprakash
കെ.കെ.ജയപ്രകാശ്

കൊച്ചി: എൻ.സി.പി. ജില്ലാ പ്രസിഡന്റിന്റെ ചുമതല കെ.കെ.ജയപ്രകാശിന് നൽകാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റായിരുന്ന ജോണി തോട്ടക്കരയെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ച സാഹചര്യത്തിലാണിത്.

എൻ.സി.പി. ഔദ്യോഗിക വിഭാഗമായി അജിത് പവാർ പക്ഷത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടും സംസ്ഥാന പ്രസിഡന്റ് ചമയുന്ന പി.സി. ചാക്കോയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി അറിയിച്ചു. ജോണി തോട്ടക്കര അദ്ധ്യക്ഷത വഹിച്ചു. കരുൺ കൃഷ്ണകുമാർ, കെ.എസ് ഡൊമിനിക്, കെ.എ. ജയദേവൻ, രാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.