y

തൃപ്പൂണിത്തുറ: നഗരസഭയിൽ നികുതി സ്വീകരിക്കുന്നതിനുള്ള ക്യാമ്പ് കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിച്ചു. നഗരസഭ 2-ാംവാർഡിൽ നടന്ന ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എസ്. ദീപ അദ്ധ്യക്ഷയായി. പി.ബി. സതീശൻ, കിരൺ പി. സന്തോഷ് എന്നിവർ സംസാരിച്ചു. പിഴ പലിശ ഒഴിവാക്കി 26 വരെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുമെന്ന് വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാർ പറഞ്ഞു.