ആലുവ: എടയപ്പുറം ഗവ. എൽ.പി സ്‌കൂൾ 69 -ാമത് വാർഷികാഘോഷം കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് രേഷ്മ അഖിൽ അദ്ധ്യക്ഷത വഹിച്ചു. മഴവില്ല് പതിപ്പ് സ്‌കൂൾ ലീഡർ രിഹാന് നൽകി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ പ്രകാശിപ്പിച്ചു. സതി ശിവദാസനെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ആദരിച്ചു. ഹെഡ്മിസ്ട്രസ് ഷീബ എൻ. ഐസക്, കെ.ബി. ഷീബ, റജീല ശിഹാബ്, ഹിത ജയകുമാർ, സി.എസ്. അജിതൻ, സി.കെ. ജയൻ, വത്സലാ വേണുഗോപാൽ, സാഹിദാ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.