ആലുവ: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച സപ്ലിമെന്റ് മണപ്പുറം മീഡിയ സെന്ററിൽ അൻവർ സാദത്ത് എം.എൽ.എ നഗരസഭാ ചെയർമാൻ എം.ഒ. ജോണിന് നൽകി പ്രകാശിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ലിസ ജോൺസൺ, കൗൺസിലർമാരായ ജെയിസൺ മേലേത്ത്, ദിവ്യ സുനിൽ, എൻ. ശ്രീകാന്ത്, കേരളകൗമുദി സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, ലേഖകൻ കെ.സി. സ്മിജൻ, അസി. പരസ്യ മാനേജർ വേണുഗോപാൽ, ജോസി പി. ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.