ആലുവ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കുക, കോളേജുകളിലെ എസ്.എഫ്.ഐ ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (ജേക്കബ്) ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എം.കെ.എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ ചൂരമന അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസ് വെള്ളറയ്ക്കൽ, ആർ. ദിനേശ്, നിഥിൻ സിബി, ഹാരിസ് മുഹമ്മദ്, സിനി സിയ, ഡയസ് ജോർജ്, ടി.കെ. അനസ്, അനൂപ് വർഗീസ്, ഫെനിൽ പോൾ, ആനന്ദ്, സത്താർ, വിനു പോൾ, രാജേഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) ആലുവ ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല എം.കെ.എം. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു