നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ കോപ്പറേറ്റീവ് സൊസൈറ്റി വനിതകൾ രൂപീകരിച്ചിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കുള്ള 50 ലക്ഷം രൂപയുടെ വ്യാപാരി മിത്ര വായ്പ പദ്ധതി അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
വനിതാദിന ആഘോഷങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, നെടുമ്പാശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, മായ പ്രകാശൻ, ഹേമ അനിൽ, സുനിത ഹരിദാസ്, പ്രിൻസി വിൻസൺ, ആനി റപ്പായി, മോളി മാത്തുകുട്ടി, ബീന സുധാകരൻ എന്നിവർ സംസാരിച്ചു.