
തൃപ്പൂണിത്തുറ: എറണാകുളം ജില്ലയിലെ നഗരസഭകളിൽ ആദ്യ ശുചിത്വ വാർഡായി തൃപ്പൂണിത്തുറ നഗരസഭയിലെ അഞ്ചാം വാർഡ് തിരഞ്ഞെടുത്തു. ഇരുമ്പനം പേടിക്കാട്ട് ക്വാറി പാർക്കിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് 5-ാം വാർഡിനെ (ഐ.ഒ.സി) ശുചിത്വ വാർഡായും ആത്മ നിർഭർ വാർഡായും സ്വച്ഛ വാർഡായും പ്രഖ്യാപിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എ. ബെന്നി, ദീപ്തി സുമേഷ്, കൗൺസിലർ കെ.ടി. അഖില്‍ദാസ്, കെ.ടി. തങ്കപ്പൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ എസ്. രഞ്ജിനി, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ക്ലീൻ സിറ്റി മാനേജർ എസ്. സഞ്ജീവ്കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുന്ദരി ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദു സി. നായർ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന അംഗങ്ങളായ ലീന ശിവൻ, ഓമന ഷാജി എന്നിവരെ ആദരിച്ചു.
100 ശതമാനം മാലിന്യ സംസ്കരണം
ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിന് എല്ലാ വീടുകളിലും ബയോബിന്നുകൾ വിതരണം ചെയ്യുകയും അജൈവ മാലിന്യങ്ങൾക്കായി എല്ലാ വീടുകളും 100 ശതമാനം യൂസർ ഫീ നൽകുകയും ഉൾപ്പെടെയുള്ള ശുചിത്വമിഷൻ മാനദണ്ഡങ്ങൾ പാലിച്ചതു കൊണ്ടാണ് ശുചിത്വവാർഡായി മാറിയത്.