അങ്കമാലി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് കേരള സെക്ഷന്റെ ബെസ്ഡ് ചാപ്റ്റർ അവാർഡ് ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന്. ഫിസാറ്റിലെ ഐ.ഇ.ഇ.ഇ സിഗ്നൽ പ്രോസസിംഗ് സൊസൈറ്റിക്കാണ് അവാർഡ് ലഭിച്ചത്. കൊച്ചി ഐ.ഇ.ഇ.ഇ ആസ്ഥാനത്തു നടന്ന ചടങ്ങിൽ എൻ.പി.ഒ.എൽ അസോസിയേറ്റ് ഡയറക്ടറും ഐ.ഇ.ഇ.ഇ കേരള സിഗ്നൽ പ്രോസസിംഗ് സൊസൈറ്റി ഫൗണ്ടർ ചെയറുമായ ഡോ.എ.എ. ഉണ്ണിക്കൃഷ്ണൻ അവാർഡ് സമ്മാനിച്ചു. പ്രോസസിംഗ് സൊസൈറ്റി ചെയർ ഹെലൻ അനിൽ, വൈസ് ചെയർ കെ. അനുഷ്‌ക, വെബ് മാസ്റ്റർ ഗ്രിഗറി കുര്യൻ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി. ഐ.ഇ.ഇ.ഇ അഡ്വൈസർ ഡോ.എം.വി.രാജേഷ്, ഐ.ഇ.ഇ.ഇ ട്രഷറർ സീമ സഫർ, ഫിസാറ്റ് സ്റ്റുഡന്റ് ബ്രാഞ്ച് കൗൺസിലർ ബേസിൽ കെ. ജീമോൻ തുടങ്ങിയവർ പങ്കെടുത്തു.