ആലങ്ങാട്: കെ.എസ്.എസ്.പി.യു അലങ്ങാട് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം കരുമാല്ലൂർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അഡ്വ. സാജിത കമാൽ ഉദ്‌ഘാടനം ചെയ്തു. അലങ്ങാട് ബ്ലോക്ക്‌ വനിതാ കൺവീനർ പി.കെ. ഹൈമവതി അദ്ധ്യക്ഷത വഹിച്ചു. പൂനെയിൽ നടന്ന കായികമത്സരത്തിൽ ജേതാവായ ചന്ദ്രിക രാജനെ ആദരിച്ചു. സബേത്, സരോജ ചന്ദ്രൻ, സുലോചന, ജഗദമ്മ, സരസ്വതി, സി.കെ ഗിരി, പി. ശശികുമാർ, അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.