വൈപ്പിൻ: എടവനക്കാട് അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗരുഡശില്പത്തിന്റെ ശിലാസ്ഥാപനം സിനോജ് ശിവൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി സ്മിതിൻ ദേവ് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സത്യൻ മനപ്പിള്ളി,​ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.കെ. സുനിൽ, ശില്പി പ്രദീപ് നെടുമ്പാശേരി എന്നിവർ പങ്കെടുത്തു.