ആലങ്ങാട്: എസ്.എഫ്.ഐ അതിക്രമങ്ങളിലും വയനാട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് ഇടയാക്കിയ സംഭവങ്ങളിലും പ്രതിഷേധിച്ച് കോൺഗ്രസ് ആലങ്ങാട് നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. യു.ഡി.എഫ്
മണ്ഡലം ചെയർമാൻ സുനിൽ തിരുവാല്ലൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. സുബൈർ ഖാൻ, വി.ബി. ജബ്ബാർ, ഗർവാസിസ് മാനടൻ, ജോയ് കൈതാരൻ, ലിന്റോ അഗസ്റ്റിൻ, എബി മാഞ്ഞൂരാൻ, കെ.പി. പൗലോസ്, എം.പി. റഷീദ്, ബിനു കരിയാട്ടി, പി.വി. മോഹനൻ, അഗസ്റ്റിൻ ആക്കുന്നത് എന്നിവർ നേതൃത്വം നൽകി.