photo

വൈപ്പിൻ : 45 വർഷമായി പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയിൽ സിമിത്തേരി സൂക്ഷിപ്പുകാരിയായി സേവനമനുഷ്ഠിക്കുന്ന ബേബി പുഷ്‌കിനെ മഞ്ഞു മാത ബസിലിക്ക കെ.എൽ.സി.എ. യുടെ നേതൃത്വത്തിൽ ആദരിച്ചു. റെക്ടർ ഡോ. ആന്റണി കുരിശിങ്കൽ പൊന്നാട അണിയിച്ചു. ആലുവ ഗസ്റ്റ് ഹൗസ് മാനേജർ ജോസഫ് ജോൺ പെൻസിൽ കൊണ്ട് വരച്ച ബേബിയുടെ ഛായാചിത്രം നൽകി. പരമ്പരാഗതമായി ചെയ്ത് പോരുന്ന സത്കർമ്മമായി തന്റെ പ്രവർത്തനങ്ങളെ കാണുന്നെന്ന് ബേബി പറഞ്ഞു. അലക്‌സ് താളൂപ്പാടത്ത് , ഫ്രാൻസിസ് കുളങ്ങര, തോമസ് ചെമ്പകശ്ശേരി, ജോസഫ് ജോൺ, ഷീല ജോയ് ,മേരി ജോൺ, മേരി അംബ്രോസ് എന്നിവർ സംസാരിച്ചു.