വൈപ്പിൻ: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കുഴുപ്പിള്ളി പഞ്ചായത്തിൽ പൂർത്തീകരിച്ച 50 വീടുകളുടെ താക്കോൽദാനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എൻ. സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.പി. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ഷൈബി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.