
തൃപ്പൂണിത്തുറ: മഹാശിവരാത്രിയോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ എ.എം.ഒ ആർട്ട് ഗാലറി സംഘടിപ്പിച്ച ചിത്രകലോത്സവത്തിന്റെ നേത്രോൻമീലനം കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.പി. മുരളീധരനും സിനി ആർട്ടിസ്റ്റ് ഹരിശ്രീ അശോകനും ചേർന്ന് നിർവഹിച്ചു. ക്ഷേത്ര കലയായ മ്യൂറൽ ചിത്രങ്ങളുടെ പ്രചാരണാർത്ഥം എ.എം.ഒ ആർട്ട് ഗാലറി സംഘടിപ്പിച്ച തത്സമയ ചിത്രരചനയും പ്രദർശനവും ഏറെ കാണികളെ ആകർഷിച്ചു. ക്യൂറേറ്റർ സി.ബി. കലേഷ്കുമാർ വരച്ച 'പ്രദോഷനൃത്തം' എന്ന ചിത്രം ശിവക്ഷേത്രത്തിന് സമർപ്പിച്ചു. എ.എം.ഒ രക്ഷാധികാരി പ്രകാശ് അയ്യർ, ദേവസ്വം ഓഫീസർ അഖിൽ ദാമോദർ, കൊച്ചിൻ ദേവസം ബോർഡ് അസി. കമ്മിഷണർ യഹുൽദാസ്, സി.ബി.കലേഷ്കുമാർ എന്നിവർ സംസാരിച്ചു.