വൈപ്പിൻ: വൈപ്പിൻ- മുനമ്പം തീരദേശ റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഞാറക്കൽ പൊതുമരാമത്ത് അസി. എൻജിനിയർ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
എടവനക്കാട് തീരദേശത്തെ റോഡ് നിർമ്മാണം അവസാനിപ്പിക്കാനും പുതിയ പദ്ധതി ആവിഷ്കരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അസി. എൻജിനിയർ അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, മെമ്പർമാരായ സജിത്ത്, സാബു, കൊച്ചുത്രേസ്യ നിഷിൽ, ആനന്ദവല്ലി ചെല്ലപ്പൻ, ബിനോയ്, സുനേന സുധീർ, ഷംസുദീൻ, നിഷിദ ഫൈസൽ, ശാന്തി മുരളി എന്നിവർ പങ്കെടുത്തു.