മൂവാറ്റുപുഴ: നഗരസഭ പതിനഞ്ചാം വാർഡിൽ വാശികവലയിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടം ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോളി മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിസ അഷറഫ്, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ വി.എ. ജാഫർ സാദിഖ്, ജോയിസ് മേരി ആന്റണി, നെജില ഷാജി, കെ.കെ. സുബൈർ എന്നിവർ സംസാരിച്ചു. അങ്കണവാടിക്കായി മൂന്ന് സെന്റ് സൗജന്യമായി നൽകിയ ജോസൻ മാണിയെയും റോഡിനായി സ്ഥലംവിട്ടുനൽകിയ മോളി അലക്സാണ്ടറെയും ചെയർമാൻ ആദരിച്ചു.