കൊച്ചി: കുസാറ്റും എഫ്.എ.സി.ടിയും ചേർന്ന് ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എൻജിനിയറിംഗ് എന്നീ മേഖലകളിലെ ഗവേഷണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിടും. തിങ്കളാഴ്ച എഫ്.എ.സി.ടിയുടെ ഉദ്യോഗമണ്ഡൽ ക്യാമ്പസിൽവച്ച് പ്രതിനിധികൾ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.
ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എൻജിനിയറിംഗ് എന്നീ മേഖലകളിൽ കുസാറ്റിന്റെ ഗവേഷണം ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണശ്രമങ്ങൾ ഇതിന്റെ ഭാഗമായുണ്ടാകും. കുസാറ്റിലെ സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് വിഭാഗത്തിൽ എഫ്.എ.സി.ടി ചെയർ പ്രൊഫസർഷിപ്പ് സ്ഥാപിക്കുകയെന്നതും സഹകരണത്തിന്റെ ലക്ഷ്യമാണ്.