001
മൈ കേരള ടൂർ ഓപ്പറേറ്റെഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർന്മെന്റിലെ ജേതാക്കൾ ഉമാ തോമസ് എം.എൽ.എ യോടൊപ്പം

കാക്കനാട്: ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി മൈ കേരള ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (എം.കെ.ടി.എ) സംഘടിപ്പിച്ച രജിത മെമ്മോറിയൽ ടൂറിസം ക്രിക്കറ്റ് ടൂർണമെന്റിൽ എസ്.എം. ഹോളിഡേയ്‌സ് ആലപ്പുഴ ജേതാക്കളായി. കാക്കനാട് രാജഗിരി ഗ്രീൻഫീൽഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആലോക് ടൂർസ് ആൻഡ് ട്രാവൽസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയത്.

റീജിയണൽ കാൻസർ സെന്ററിലേക്കുള്ള സംഭാവനയായി ടൂർണമെന്റിൽ നിന്ന് സ്വരൂപിച്ച 50,000 രൂപയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികൾ ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർക്ക് കൈമാറി. എം.കെ.ടിഎ പ്രസിഡന്റ് അനി ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രാജേഷ്, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, കാർട്ടൂണിസ്റ്റ് അനൂപ് രാധകൃഷ്ണൻ, സിനിമാതാരം നിയാസ് മുസ്‌ലിയാർ, എം.കെ.ടി.എ സെക്രട്ടറി ദിലീപ് കുമാർ, ട്രഷറർ കെ.ആർ. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

വിദേശത്ത് നിന്നടക്കം 32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് അകാലത്തിൽ വിട്ടുപിരിഞ്ഞ അസോസിയേഷൻ അംഗം രജിതയുടെ സ്മരണയ്ക്കായാണ് സംഘടിപ്പിച്ചത്.