കൊച്ചി: യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന എറണാകുളം- ബംഗളൂരു റൂട്ടിലെ നിർദ്ദിഷ്ട വന്ദേഭാരത് എക്സ്പ്രസ്
തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തം. എറണാകുളം- ബെംഗളൂരു യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിൻ സർവീസാണ് നഷ്ടമാകുന്നത്.
തിരുവനന്തപുത്ത് എത്തിച്ചിരുന്ന റേക്കുകളാണ് മുന്നറിയിപ്പില്ലാതെ കർണാടകയിലേക്ക് കടത്തിയത്. ട്രെയിൻ ഇനി മൈസൂരു- ചെന്നൈ റൂട്ടിൽ ഓടുമെന്നാണ് അനൗദ്യോഗിക അറിയിപ്പ്. എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ആദ്യ വന്ദേഭാരത് എന്ന കണക്കുകൂട്ടലിൽ ഇവിടുത്തെ മാർഷലിംഗ് യാർഡിൽ കോടികൾ ചെലവിട്ട് അറ്റകുറ്റപ്പണി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഈ സർവീസിന് വേണ്ടി ജനപ്രതിനിധികൾ അടക്കം റെയിൽവേ മന്ത്രാലയത്തിന് പല നിവേദനങ്ങളും നൽകിയതുമാണ്.
എറണാകുളം- ബെംഗളുരു റൂട്ടിൽ വന്ദേഭാരത് ഓടിയ്ക്കുന്നത് യാത്രികർക്കും റെയിൽവേയ്ക്കും ഒരുപോലെ നേട്ടമാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതരെ അറിയിച്ചതുമാണ്. പുതിയ ട്രെയിനിന്റെ ഉദ്ഘാടനം വരെ ആലോചിച്ചുവരവേ അത് കർണാടകയിലേക്ക് കടത്തിയത് പ്രതിഷേധാർഹമാണെന്നും ഹൈബി പറഞ്ഞു.
..................................................
അനുവദിച്ച ട്രെയിൻ തിരിച്ചെടുത്തത് കടുത്ത അനീതിയാണ്. നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് രേഖാമൂലം വ്യക്തത വരുത്താൻ റെയിൽവേ തയ്യാറായിട്ടില്ല.
ഹൈബി ഈഡൻ എം.പി