ആലുവ: ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഗൈനക്കോളജിക്കൽ സൊസൈറ്റി, വിമൻസ് ഡന്റൽ കൗൺസിൽ, ഐ.എം.എ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ചലച്ചിത്ര താരം രാജിനി ചാണ്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

ഡോ. ജിസി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിത കൃഷ്ണൻ കാൻസർ ബോധവത്കരണ ക്ലാസെടുത്തു. ഡോ. രാജേശ്വരിയമ്മ, ഡോ.എലിസബത്ത് ജേക്കബ്, ഡോ. രേഖ വിവേകാനന്ദ്, ഡോ. ബിന്ദു സുരേഷ്, സിസ്റ്റർ ഗീതാ പ്രസന്നൻ എന്നിവർ സംസാരിച്ചു.