കാലടി: മികച്ച നടിക്കുള്ള ടെലി ഫിലിം അവാർഡ് നേടിയ ആതിര ദിലീപിനെ

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ മലയാറ്റൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.അനുമോദന യോഗം സി.പി.എം ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ പഞ്ചായത്ത് കമ്മറ്റി അംഗം സതി ഷാജി അദ്ധ്യക്ഷത വഹിച്ചു. വിജി രജി. ജനത പ്രദീപ്, ഷീബ ബാബു, മഞ്ജു ബൈജു എന്നിവർ സംസാരിച്ചു.