കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയും എസ്.എൻ.ഡി.പി യോഗം സൗത്ത് ശാഖാ കമ്മിറ്റിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം സി.വി. അശോക് കുമാർ, ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എ. സത്യൻ, വിജയലക്ഷ്മി ചന്ദ്രൻ, പി.ആർ. ആനന്ദ്, പി.കെ. കുട്ടൻ എന്നിവർ സംസാരിച്ചു. ഡോ.സോളമൻ അഗസ്റ്റിൻ, ഡോ. രേഖ പ്രസാദ്, ഡോ.എം.എസ്. മേഘ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.