കൊച്ചി: ആലുവ മണപ്പുറത്തെ താത്കാലിക അമ്യൂസ്മെന്റ് പാർക്കിൽ പൂർണസുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സുരക്ഷ ഉറപ്പാക്കിയേ പാർക്ക് അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് ആലുവ സ്വദേശി എം.ബി. ശ്രീജിത്തിന്റെ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സുരക്ഷ ഉറപ്പാക്കിയാണ് അനുമതി നല്കിയതെന്ന് ആലുവ മുനിസിപ്പാലിറ്റി അറിയിച്ചു.