കോലഞ്ചേരി: ഐരാപുരം കിളികുളം കാവിപള്ളത്ത് ശിവക്ഷേത്രത്തിലെ മീനപ്പൂയ കാവടി മഹോത്സവം 18 മുതൽ 20 വരെ നടക്കും. 18ന് രാവിലെ പതിവ് പൂജകൾ, ഗണപതി ഹോമം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഭഗവതിസേവ, 7.15ന് കൈകൊട്ടിക്കളി, 7.45ന് ഗ്രാമോത്സവം. തുടർന്ന് കാവിപള്ളം ശിവം തിരുവാതിര സംഘത്തിന്റെ ഫ്യൂഷൻ തിരുവാതിര. 19ന് രാവിലെ 9.30ന് നാരായണീയ പാരായണം, 7.30ന് വേങ്ങൂർ സ്വസ്തിക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്സിന്റെ നാട്യാർച്ചന. രാത്രി 8.30ന് തൃശൂർ കെ.എൽ 75 മ്യൂസിക് ബാൻഡിന്റെ സംഗീതനിശ. 20ന് രാവിലെ 7.30ന് കലശാഭിഷേകം. വൈകിട്ട് 4ന് കാഴ്ചശീവേലി,​ 8ന് താലപ്പൊലിയും കാവടി ഘോഷയാത്രയും,​ 11.30ന് വിളക്കെഴുന്നെള്ളിപ്പ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് പ്രസാദംഊട്ടുണ്ടാകും.