പെരുമ്പാവൂർ: റോഡ് നിർമ്മാണത്തിൽ വൻമുന്നേറ്റം നടത്തി പെരുമ്പാവൂർ നിയോജകമണ്ഡലം. പി.എം.ജി.എസ്.വൈ പദ്ധതിക്ക് കീഴിൽ ഏറ്റവും കൂടു തൽ റോഡുകളുടെ നിർമ്മാണം പൂർത്തീകരി ച്ച മണ്ഡല ങ്ങളിലൊന്ന് പെരുമ്പാവൂരാണ്. പി.എം. ജി.എസ്.വൈ എൻജിനിയർമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിൽ എം.പിയും എം.എൽ.എയും കഴിഞ്ഞദിവസം വിളിച്ചുചേർത്ത അവലോകനയോഗത്തിൽ റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി.
പി.എം.ജി.എസ്.വൈ പദ്ധതിക്ക് കീഴിൽ 25 കോടി 62 ലക്ഷം രൂപ ചെലവിട്ട് 40 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴു റോഡുകളുടെ നിർമ്മാണമാണ് പെരുമ്പാവൂരിൽ പുരോഗമിക്കുന്നത്. ഈ റോഡുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്ന് ബെന്നി ബഹനാൻ എം.പിയും എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും അറിയിച്ചു.
ഒരു കോടി 82 ലക്ഷം വകയിരുത്തിയ 3.18 കിലോമീറ്റർ ദൈർഘ്യമുള്ള കുന്നുവഴി - പോഞ്ഞാശേരി റോഡ് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട് . 2 കോടി 26 ലക്ഷം രൂപ ചെലവഴിച്ച് 3.8 കിലോമീറ്റർ ദൂരത്തിലുള്ള കുറുപ്പംപടി - കുറിച്ചിലക്കോട് റോഡ് നിർമ്മാണവും പൂർത്തിയായിക്കഴിഞ്ഞു. നാല് കോടി 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന വെട്ടുകവല - വേങ്ങൂർ - പുന്നയം - ചെറുകുന്നം റോഡ് മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് കരാറുകാർ അവലോകനയോഗത്തിൽ അറിയിച്ചു. മൂന്ന് കോടി 27 ലക്ഷം രൂപ ചെലവും ആറ് കിലോമീറ്റർ ദൈർഘ്യവുമുള്ള മരോട്ടിക്കടവ് - ത്രിവേണി - പറമ്പിപീടിക - അംബേദ്കർ കനാൽ ബണ്ട് റോഡ് നിർമ്മാണം അവസാനഘട്ടത്തിലാണ്. മൂന്ന് കോടി 50 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള കുമ്മനോട് ജയഭാരത് -ഒറ്റത്താണി പെരുമാനി റോഡിന്റെ ടാറിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു . അഞ്ച് കോടി 21 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന 8.3 കിലോമീറ്റർ ദൂരമുള്ള റബർ പാർക്ക്- മേപ്പറത്തുകൂടി മാങ്കുഴി റോഡിന്റെ അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ ഉടൻ പൂർത്തീകരിക്കും. അഞ്ച് കോടി 40 ലക്ഷം രൂപ ചെലവും ആറ് കിലോമീറ്റർ ദൈർഘ്യവുമുള്ള വല്ലം-തൊടാപ്പറമ്പ് -കാവുംപറമ്പ് - വഞ്ചിപ്പറമ്പ് റോഡിന്റെ ഡി.പി.ആറിന് അംഗീകാരമായിട്ടുണ്ട്. കൂവപ്പടി പഞ്ചായത്തിലെ അഞ്ചുവർഷം മുമ്പ് പണി തീർത്ത മുടക്കുഴ- സൗത്ത് കണ്ണഞ്ചിറ മുഗൾറോഡ്, പുല്ലുവഴി- പീച്ചനാമുഗൾ റോഡ്, ആട്ടുപടി - വായിക്കര റോഡ്, പാണ്ടിക്കാട് - മയൂരപുരം റോഡ് എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾക്ക് തുക വകയിരുത്തിയതായും ജനപ്രതിനിധികൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ, എൻ.പി. അജയകുമാർ, ഷിഹാബ് പള്ളിക്കൽ, സിന്ധു അരവിന്ദ്, ശില്പ സുധീഷ്, പി.എം.ജി.എസ്.വൈ എക്സിക്യുട്ടീവ് എൻജിനിയർ സാജൻ
തുടങ്ങിയവർ സംസാരിച്ചു.