പെരുമ്പാവൂർ: ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ് സ്ഥാപിച്ചു. മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഷിമി ആർസി, ഹെഡ്മിസ്ട്രസ് എം.കെ. ജ്യോതി , പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലി, മദർ പി.ടി.എ പ്രസിഡന്റ് സരിത രവികുമാർ, എസ്.എം.സി ചെയർമാൻ അരുൺ പ്രശോഭ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. സമീർ സിദ്ദീഖി, കരിയർ മാസ്റ്റർ കെ.എസ്. അഖില ലക്ഷ്മി , അസോസിയേറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ്, വി.ടി. ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.