കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കൈതക്കാട് അങ്കണവാടിയിൽ നിർമ്മിച്ച വി.ആർ. അശോകൻ സ്മാരക ഹാൾ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, സി.കെ. അയ്യപ്പൻകുട്ടി, എം.എം. മുഹമ്മദ്. കെ.കെ. പ്രഭാകരൻ, എ.പി. കുഞ്ഞുമുഹമ്മദ്, കെ.കെ. രമേശ്, വി.പി. മുഹമ്മദ്, എം പി ജോസഫ്, ശ്യാമള സുരേഷ് എന്നിവർ സംസാരിച്ചു. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അകാലത്തിൽ പൊലിഞ്ഞ വി.ആർ. അശോകന്റെ സ്മരണയ്ക്കായി വാർഷിക പദ്ധതിയിൽപ്പെടുത്തി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഹാൾ നിർമ്മിച്ചത്.