പെരുമ്പാവൂർ: ലോകവനിതാദിനത്തിൽ കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ കേന്ദ്രീകരിച്ച് വനിതകളുടെ ടൂവീലർ ക്ലബ് രൂപീകരിച്ചു. 30 അംഗങ്ങളുള്ള ക്ലബ്ബാണ് രൂപീകരിച്ചത്. 18 വയസ് പൂർത്തിയാക്കിയ ആർക്കും ക്ലബ്ബിൽ അംഗത്വം എടുക്കാം. വനിതാദിനത്തോടനുബന്ധിച്ച് ടൂവീലർ റാലിയും സംഘടിപ്പിച്ചു. സ്കൂളിലെ 16 അദ്ധ്യാപികമാരും അമ്മമാരും ഉൾപ്പെടെ 30 പേർ മഹിള കിസാൻ സ്വശാക്തീകരൺ പരിയോജനയുടെ ആഭിമുഖ്യത്തിൽ ട്രാക്ടർ ഓടിക്കുന്നതിനും തെങ്ങുകയറുന്നതിനും പരിശീലനം നേടിയിരുന്നു.