കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ സ്ഥാപിച്ച മിനിമാസ്​റ്റ് ലൈ​റ്റുകളുടെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് പി. യാക്കോബ്, സിന്ധു കൃഷ്ണകുമാർ,
ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മനോഹരൻ, ഷൈനി ജോയി, മുൻ അംഗങ്ങളായ കെ.എ. ജോസ്, റെജി ഇല്ലിക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വെങ്കിട കുരിശുപള്ളി കവല, വെട്ടിക്കൽ യു.ടി കവല, കുഴിയറ, കുപ്പേത്താഴം, ചെമ്മനാട് അമ്പലത്തിന് സമീപം എന്നിവിടങ്ങളിൽ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 9 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.