കോലഞ്ചേരി: സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടക്കുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷന്മാരുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ നൈ​റ്റ് മാർച്ച് നടത്തി. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജൈസൽ ജബ്ബാർ അദ്ധ്യക്ഷനായി. സുജിത് പോൾ, പോൾസൺ പീ​റ്റർ, കെ.വി. എൽദോ, അനിബെൻ കുന്നത്ത്, അമൽ വി. അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു.