കൊച്ചി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ഡി.സി.സി ആസ്ഥാനത്ത് എത്തിയ ഹൈബി ഈഡന് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണമൊരുക്കി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ത്രിവർണഷാൾ അണിയിച്ചു. മുതിർന്ന് കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ മധുരം നൽകി.
മുൻ മേയർ ടോണി ചമ്മിണി, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, മുതിർന്ന നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.