1
ആൽഫ്രിൻ

ഫോർട്ടുകൊച്ചി: കടലി​ൽ കുളിക്കാനിറങ്ങിയ വെളി മന്ദിരം പള്ളിക്ക് സമീപം താമസിക്കുന്ന കുരി​ശു പറമ്പിൽ ആന്റണി​യുടെ മകൻ ആൽഫ്രി(14)ൻ മുങ്ങി മരിച്ചു. മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തി​ലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് ആൽഫ്രിൻ ഫോർട്ടുകൊച്ചി ബീച്ച് റോഡ് മേഖലയിലെ കടപ്പുറത്ത് കുളിക്കാനിറങ്ങി​യപ്പോൾ തിരയിൽപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഏഴു മണിയോടെ മൃതദേഹം കണ്ടെത്തി. മാതാവ് : സീജ ആന്റണി. സഹോദരി: അലോണ ആന്റണി.