കൊച്ചി: സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടപ്പള്ളി എം.എ.സജീവൻ റോഡിൽ വാടകക്ക് താമസിക്കുന്ന ഇടകൊച്ചി ചുള്ളിക്കാട്ട് വീട്ടിൽ ജോൺസൺ ഡുറോ (61) പൊലീസ് പിടിയിലായി. ഇന്നലെ 3.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. യുവതിക്കൊപ്പം സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത പ്രതി ബസ് നേവൽ ബേയ്‌സിൽ എത്തിയപ്പോൾ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡ്ചെയ്തു