മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ ഡ്യൂട്ടി നോക്കിയി​രുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുട്ടമ്പുഴ ഞായപ്പിള്ളി പാറയിൽ വീട്ടിൽ ഷാജ(40)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ഓട്ടോയിലെത്തിയ പ്രതി പൊലീസുകാരനെ ദേഹോപദ്രവം ഏല്പി​ക്കുകയും അസഭ്യം പറയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇൻസ്പെക്ടർ ബി .കെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ ശാന്തി കെ. ബാബു, വിഷ്ണു രാജു, പി..എസ് .ജോജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.