മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിലെ അന്താരാഷ്ട്ര വനിതാദിനാഘോഷം ഡോ.കെ. ശശികല ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഡോ.എസ്. സിജിമോൾ, നിഷ ജോൺ, ടീന ബേബി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.