
കൊച്ചി: ഡോ. സി.പി. മേനോൻ സ്മാരക പുരസ്‌കാര സമർപ്പണം 12ന് വൈകിട്ട് 4.30ന് കുസാറ്റ് ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. കുസാറ്റ് വൈസ് ചാൻസലർ സി. രാധാകൃഷ്ണൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും. ഡോ. എം.എൻ. കാരശേരി, ഡോ. കവിതാ ബാലകൃഷ്ണൻ, ഡോ. കെ. രാജശേഖരൻ നായർ, ഡോ. പി.കെ. രാജശേഖരൻ, ഡോ. കെ. മുരളീധരൻ, എ. ഹേമചന്ദ്രൻ, എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. സി. രാധാകൃഷ്ണൻ, പ്രൊഫ. തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. എം. ലീലാവതി, എം. വിനയകുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും.