
കൊച്ചി: ജില്ലാ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രതിമാസ പരിപാടികളുടെ ഭാഗമായുള്ള മാർച്ച് മാസ പ്രബന്ധാവതരണ പരിപാടി 13ന് വൈകിട്ട് 5.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കും. ഭാരതത്തിന്റെ ലോഹ ശാസത്ര പാരമ്പര്യമാണ് വിഷയം. കൊച്ചിൻ ഷിപ്പ്യാർഡ് മുൻ ജനറൽ മാനേജർ എസ്. വരദരാജൻ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. പി. ശ്രീനിവാസൻ വിഷയം അവതരിപ്പിക്കും. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. സി.എം. ജോയ് അദ്ധ്യക്ഷത വഹിക്കുമെന്ന് പൊതു കാര്യദർശി പി.എസ്. അരവിന്ദാക്ഷൻ നായർ അറിയിച്ചു.