
മട്ടാഞ്ചേരി: ഗൗതം ആശുപത്രിയിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗൈനക്കോളജി ആൻഡ് ഇൻഫെർട്ടിലിറ്റി, തൈറോയ്ഡ് വിഭാഗം, ഇ. എൻ. ടി, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി എന്നീ ഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനമുണ്ടായിരുന്നു. ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. അശ്വതി ശ്രീറാം വനിതാ ദിന സന്ദേശം നൽകി ഡോ. ജീന സൂസൻ, ഡോ. നീതു ജലീൽ, ഡോ. ടെസീറ്റ ഷെറി, ഡോ.ഹാപ്പി പോൾസൺ, ഡോ. എയ്ഞ്ചൽ മറിയം, അമ്പിളി, സ്മിതൻ , ജയലക്ഷ്മി, ഷിനി .കെ എസ്, കീർത്തന പ്രദീപ് എന്നിവർ പ്രസംഗിച്ചു.